സ്‌നേഹക്കൂട് മബേല ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
×
മസ്‌കത്ത് ∙ സ്‌നേഹക്കൂട് മബേല മലയാളി കൂട്ടായ്മയുടെ 2023-2024 വർഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പോളി തോമസ് (പ്രസിഡന്റ്), വിമോഷ് വിശ്വനാഥൻ (സെക്രട്ടറി), അബ്ദുൽ സലാം (ട്രഷറർ), സിബി തുണ്ടത്തിൽ (വൈസ് പ്രസിഡന്റ്), ജിബിൻ പാറക്കൽ (ജോയിന്റ് സെക്രട്ടറി), സിനു ചന്ദ്രൻ, ആസിഫ് അലി (പ്രോഗ്രാം കോഡിനേറ്റർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. എക്‌സിക്യൂട്ടീവ് അംഗങ്ങളായി രഹനാഫ് പതുവന, സിജുമോൻ സുകുമാരൻ, ഫൈസൽ വലിയകത്ത്, സന്തോഷ് മാളിയേക്കൽ, ഷിനു പുത്തൻകാടൻ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി സുരേഷ് കുമാർ, സുബ്രമണിയൻ വി സി, സതീഷ് കുമാർ എന്നിവരെയും ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.