മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ അന്തരിച്ചു
Mail This Article
×
ദുബായ് ∙ മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ അന്തരിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ(14) ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ പി ആൻഡ് ടി ക്വാര്‍ട്ടേഴ്സിനടുത്തെ നബീസ മൻസിലില്‍ ഫസൽ നബി–ഷായിദ ദമ്പതികളുടെ മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.
നിയമനടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നേതൃത്വം നൽകുന്നു.
English Summary:
Malayali school student passed away in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.