കേളി ഫുട്‌ബോൾ: അസീസിയ എഫ്സിക്ക് വിജയം
Mail This Article
×
റിയാദ് ∙ കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റ് മത്സത്തിൽ ലാന്റെൺ എഫ്സിക്കെതിരെ അസീസിയ സോക്കറിന്റെ ഗോൾ മഴ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇസ ഗ്രൂപ്പ് അസീസിയ വിജയിച്ചത്. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ആറു ഗോളുകളാണ് പിറന്നത്.
ഗ്രൂപ്പിലെ അടുത്ത ടീമുകളുടെ മത്സരം കൂടി പൂർത്തി ആയാൽ മാത്രമേ സെമി സാധ്യതകൾ നിർണ്ണയിക്കാൻ സാധിക്കൂ. മികച്ച കളിക്കാരനായി അസീസിയ സോക്കറിന്റെ ഷുഹൈബ് സലീമിനെ തിരഞ്ഞെടുത്തു. കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫൽ യു സി, നിസാറുദ്ധീൻ, രാമകൃഷ്ണൻ കുടുംബവേദി കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവർ കളിക്കരുമായി പരിചയപ്പെട്ടു.
English Summary:
Keli Football: Win by Azizia FC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.