ADVERTISEMENT

ദോഹ ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് സർക്കാർ മേഖലയ്ക്ക് പ്രഖ്യാപിച്ച പൊതു അവധി ഇന്ന് തുടങ്ങും. 2 ദിവസത്തെ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ഖത്തറിന്റെ ദേശീയ ദിനം. ഇന്നും നാളെയുമാണ് സർക്കാർ മേഖലയ്ക്ക് അവധി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 2 ദിവസമാണ് അവധി. അവധി കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫിസുകളും ബാങ്കുകളുമെല്ലാം തുറക്കും. 

അതേസമയം സ്വകാര്യ മേഖലയ്ക്ക് ദേശീയ ദിനമായ തിങ്കളാഴ്ച മാത്രമാണ് അവധി. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളിൽ സർക്കാർ ആശുപത്രികളിലെ പ്രവർത്തന സമയങ്ങളും പുന:ക്രമീകരിച്ചിട്ടുണ്ട്.

English Summary:

Qatar National Day: Holyday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com