ADVERTISEMENT

അബുദാബി/ അഹമ്മദാബാദ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഊഷ്മളമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും. ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതൽ സവിശേഷമാക്കുമെന്നാണു കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചയിരിക്കും ചർച്ച. 

sheikh-mohamed-bin-zayed-arrives-in-india
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും

വിമാനത്താവളത്തിൽ നിന്നും മോദിക്കൊപ്പമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ യാത്ര. യുഎഇ– ഇന്ത്യൻ പതാകകൾ വീശി ജനങ്ങൾ ഷെയ്ഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്തു. അബുദാബി ഡപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

sheikh-mohamed-bin-zayed-arrives-in-india1
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചയിരിക്കും ചർച്ച.

'എന്റെ സഹോദരാ ഇന്ത്യയിലേക്ക് സ്വാഗതം'. ഷെയ്ഖ് മുഹമ്മദിനെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട്  മോദി സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം അംഗീകാരമാണെന്നും അദ്ദേഹം കുറിച്ചു.

English Summary:

Sheikh Mohamed bin Zayed arrives in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com