ADVERTISEMENT

ദോഹ ∙ രാജ്യത്തെ പള്ളികളിലെ ശുചിത്വം ഉറപ്പാക്കാൻ പുതിയ മൊബൈൽ ആപ് ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കി. ഖിദ്മത് അൽ മസ്ജിദ് (മോസ്‌ക് സർവീസസ്) എന്നാണ് ആപ്പിന്റെ പേര്. ശുചീകരണ കമ്പനികൾ പള്ളികളിൽ നടത്തുന്ന വൃത്തിയാക്കൽ നിരീക്ഷിക്കാൻ സൂപ്പർവൈസർമാരെ ആപ് സഹായിക്കും. ശുചീകരണം വിലയിരുത്തി കമ്പനി ലംഘനം നടത്തിയെങ്കിൽ ഉടൻ ആപ്പിലൂടെ റജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വകുപ്പിലേക്ക് ഉടൻ റിപ്പോർട്ട് എത്തും.

ശുചീകരണ കമ്പനികൾ പള്ളികളിൽ പ്രതിദിനം നടത്തുന്ന ജോലികളുടെ കൃത്യമായ വിവരങ്ങളും റിപ്പോർട്ടുകളുമാണ് ആപ്പിൽ ലഭിക്കുക. രാജ്യമാകെ 2,300 പള്ളികളാണുള്ളത്. പ്രതിദിനം 5 നേരത്തെ നിസ്‌ക്കാരത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ശുചിത്വം ഉറപ്പാക്കാൻ 25 സ്വകാര്യ കമ്പനികളാണ് നിലവിലുള്ളത്. ശുചീകരണം കൃത്യമാണെന്ന് ഉറപ്പാക്കാൻ 45 സൂപ്പർവൈസർമാരെയും നിയോഗിച്ചു. 

ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിന് സൂപ്പർവൈസർമാരെ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആപ്. സൂപ്പർവൈസർമാർ ദിവസേന നടത്തുന്ന ഫീൽഡ് സന്ദർശനങ്ങളും ആപ്പ് റെക്കോർഡ് ചെയ്യും. അടുത്ത ഘട്ടത്തിൽ പള്ളികളിലെ ശുചിത്വത്തെക്കുറിച്ചും ശുചീകരണ സാമഗ്രികളെക്കുറിച്ചും വിശ്വാസികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ആപ്പിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സജ്ജമാക്കുമെന്ന് മന്ത്രാലയം അസി. അണ്ടർസെക്രട്ടറി മുഹമ്മദ് ഹമദ് അൽഖുവാരി വിശദമാക്കി. ശുചീകരണ സാമഗ്രികളുടെ കുറവ്, വൃത്തിക്കുറവ് എന്നിവ സംബന്ധിച്ചും റിപ്പോർട്ട് ചെയ്യാം. 

English Summary:

Awqaf Ministry unveils app Khidmat Al Masajid to improve cleanliness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com