ADVERTISEMENT

ദുബായ്∙ കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ ‌അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ് റോഡുകളിൽ 320 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായും 339 പേർക്ക് പരുക്കേറ്റതായും  ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.  320 വാഹനാപകടങ്ങളാണ് 2023ൽ ദുബായ് റോഡുകളിൽ രേഖപ്പെടുത്തിയത്. 339 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 320 പേർക്ക് ഗുരുതരവും 155 എണ്ണം മിതമായതും 151 പേർക്ക് നിസ്സാരവുമായ പരുക്കുകളേറ്റു.

∙ നിയമം ലംഘിച്ച് റോഡിന് കുറുകെ കടന്നാൽ 400 ദിർഹം പിഴ

സുരക്ഷിതമല്ലാത്ത രീതികൾക്കെതിരെയുള്ള പ്രചാരണം ശക്തമാക്കി റോഡിലെ അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് കുറയ്ക്കാനുള്ള പദ്ധതികൾ ദുബായ് പൊലീസ് അവതരിപ്പിച്ചു. കാൽനടയാത്രക്കാരുടെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നിയുക്ത സ്ഥലങ്ങളിൽ നിന്ന് റോഡിന് കുറുകെ കടക്കുന്ന അപകടകരമായ രീതി.  

 നിയമവിരുദ്ധമായ പ്രദേശങ്ങളിൽ റോഡിന് കുറുകെ കടന്നതിന് 43,817 പേർക്ക് പിഴ നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി.  എമിറേറ്റിലെ റോഡുകൾ ഏറ്റവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ജീവനും സ്വത്തും സംരക്ഷിക്കാനുമുള്ള ദുബായ് പൊലീസിൻ്റെ പ്രയത്നം തുടരും.  അനുവദിക്കാത്ത സ്ഥലങ്ങളിൽ ക്രമരഹിതമായി കാൽനടക്കാർ കടന്നുപോകുന്നത് നിയമം നിരോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 400 ദിർഹം പിഴ ചുമത്തും.  

നിർത്തിയിട്ട ട്രക്കുകൾക്ക് താഴെ ആളുകൾ ഉറങ്ങുന്നത് പോലെയുള്ള ചില സുരക്ഷിതമല്ലാത്ത രീതികൾ പലയിടത്തും കണ്ടുവരുന്നു.  കൂടാതെ, വ്യക്തികൾ പ്രധാന ഹൈവേകളിലെ കോൺക്രീറ്റ് ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ കയറുകയോ മറ്റോ ചെയ്യുന്നുമുണ്ട്. സമീപത്തുള്ള കാൽനട ക്രോസിങ്ങുകളും പാലങ്ങളും അവഗണിച്ചാണ് ഇതു ചെയ്യുന്നത്. ദുബായ് പൊലീസ് ഒട്ടേറെ ബോധവൽക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമായ ക്രോസിങ്ങിൽ ശ്രദ്ധ ചെലുത്താത്തവരും അതുവഴി തങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നവരുമുണ്ടെന്ന് വിശദീകരിച്ചു. ഈ തെറ്റുകൾ നിരീക്ഷിക്കാൻ സൈനിക, സിവിലിയൻ പട്രോളിങ് വിന്യസിച്ചിട്ടുണ്ട്.

 ∙ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്
നിയമവിരുദ്ധമായ പ്രദേശങ്ങളിൽ  റോഡിന് കുറുകെ കടന്നതിന് കഴിഞ്ഞ വർഷം  43,817 പിഴകൾ  നൽകി. സെപ്തംബറിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ– 4,591. മേയ് തൊട്ടുപിന്നാലെയുണ്ട് – 4,252. ഒക്ടോബർ– 4,239, ഓഗസ്റ്റ് –4,169, നവംബർ–4,045.  ജനുവരി– 3,636.  മാർച്ച്– 3,564, ജൂലൈ– 3,494, ഫെബ്രുവരി– 3,251, ഡിസംബർ– 2,979, ജൂൺ– 2,914, ഏപ്രിൽ– 2,683 ലംഘനങ്ങൾ. 

കാൽനട ക്രോസിങ്ങിനായി നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുന്നവരെ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണം കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള ഹൈവേകളിലൂടെയോ റോഡുകളിലൂടെയോ കാൽനടയാത്രക്കാർ കടന്നുപോകുന്നത് നിയമം വിലക്കുന്നുണ്ടെന്ന് മേജർ ജനറൽ അൽ മസ്റൂയി ചൂണ്ടിക്കാട്ടി.  ഉൾപ്രദേശത്തെ റോഡുകളിൽ എല്ലാ കാൽനടയാത്രക്കാർക്കും നിയുക്ത സ്ഥലങ്ങൾ ഉപയോഗിച്ച് ക്രോസ് ചെയ്യാം. കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ന‌ടപ്പാലങ്ങളും തുരങ്കങ്ങളും ഉപയോഗിക്കണം.

English Summary:

Dubai Police Tightens Traffic Rules to Reduce Accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com