ADVERTISEMENT

അബുദാബി∙ സെന്റ് മദർ തെരേസ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽഖാദറിന് ലഭിച്ചു. വിദ്യാഭ്യാസ മികവും തുടർ പഠനവുമാണ് മലപ്പുറം കൊളത്തൂർ സ്വദേശിയായ അബ്ദുൽഖാദറിനെ 67ാം വയസ്സിൽ ഈ നേട്ടത്തിന് അർഹനാക്കിയത്. 1982ൽ യുഎഇയിൽ എത്തിയ അബ്ദുൽഖാദർ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇംഗ്ലിഷ് അധ്യാപകനായിട്ടായിരുന്നു തുടക്കം. 1988 മുതൽ ഡൽമ പ്രൈവറ്റ് സ്കൂളിൽ ഹെഡ്മാസ്റ്ററായി. 1989 മുതൽ 2002 വരെ മോഡൽ സ്കൂളിൽ ഹെഡ്മാസ്റ്ററും പിന്നീട് പ്രിൻസിപ്പലായും പ്രവർത്തിച്ചുവരുന്നു. 

1978ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദം നേടിയ ശേഷം 67ാം വയസ്സിലും പഠനം തുടരുകയാണ്.  മിഡിൽഈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് 2013ൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽഖാദർ ഇതേവർഷം അപ്ലൈഡ് സൈക്കോളജിയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവുംനേടി. ഇതുൾപ്പെടെ 5 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സ്ട്രസ് മാനേജ്മെന്റിൽ തിസീസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

English Summary:

Honorary Doctorate to Dr. V.V. Abdulkhader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com