ADVERTISEMENT

ദുബായ് ∙ തിരക്കേറിയ സമയങ്ങളിലെ ദുബായ് മെട്രോ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇതുൾപ്പെടെ മെട്രോ യാത്രക്കാർക്കുള്ള പുതിയ നിബന്ധനകൾ ആർടിഎ പ്രഖ്യാപിച്ചു. 

രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 8.30 വരെയുമാണ് തിരക്കുള്ള സമയം. ഈ സമയത്തെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നാണ് ആവശ്യം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് വിശദീകരിച്ചു. യാത്രക്കാർക്ക് മാർഗനിർദേശം നൽകുന്നതിന് സ്‌റ്റേഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

പുതിയ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾക്ക് മെട്രോ സ്റ്റേഷനിലെ ഉദ്യോഗ്സഥരെ സമീപിക്കാവുന്നതാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് യഥാസമയം എത്തിക്കുകയാണ് പ്രധാന ദൗത്യമെന്നും പുതിയ നിയന്ത്രണങ്ങൾ മൂലം ഉണ്ടായേക്കാവുന്ന അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും പറഞ്ഞു.ഏപ്രിൽ 16ന് ചരിത്രത്തിലെ ഏറ്റവും വലിയ മഴയ്ക്കുശേഷം ദുബായ് മെട്രോയുടെ ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റഖ്, എനർജി എന്നീ 4 സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ ഇതുവരെ വീണ്ടെടുത്തിട്ടില്ല. 

ഇതുമൂലം തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നേരത്തെ അഭ്യർഥിച്ചിരുന്നു. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് വിമാന സർവീസുകളെ മാത്രമല്ല മെട്രോ, ബസ് സർവീസ് എന്നിവയുടെ പ്രവർത്തനങ്ങളെയും  തടസ്സപ്പെടുത്തി.

English Summary:

New daily norms will be implemented at Dubai Metro stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com