ADVERTISEMENT

ദുബായ് ∙ സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു ഗ്ലോബൽ വില്ലേജ്. ഒരു കോടി പേരാണ്  28ാം സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കലാ, സാംസ്കാരിക സായാഹ്നങ്ങളും ലോകോത്തര ഷോപ്പിങ് അനുഭവവും വിനോദ പരിപാടികളുമായി 7 മാസത്തോളമാണ് ഗ്ലോബൽ വില്ലേജ് നീണ്ടുനിന്നത്. അതിരുകളില്ലാതെ ഉല്ലാസവേളകൾ ഒരുക്കുന്നതിൽ ദുബായ് ഹോൾഡിങ്സ് എന്റർടെയ്ൻമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് മേളയിൽ ഉടനീളം തിളങ്ങിയതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഫെർണാൻഡോ എയ്റോ പറഞ്ഞു. ആഗോള വിനോദ കേന്ദ്രങ്ങളിൽ മുഖ്യസ്ഥാനം ഗ്ലോബൽ വില്ലേജ് ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മൊത്തം 27 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഉണ്ടായിരുന്നത്. 90 സാംസ്കാരിക വൈവിധ്യങ്ങളാണ് ഈ പവിലിയനുകളിലൂടെ പ്രദർശിപ്പിച്ചത്. 400ൽ അധികം കലാകാരന്മാർ വിവിധ വേദികളിൽ അണിനിരന്നു. 40000 കലാപരിപാടികളാണ് അരങ്ങേറിയത്. 

English Summary:

Global Village concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com