ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് 2024-25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്), ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി (കൈരളി ടി.വി), ട്രഷറർ പി. കെ. സിറാജ് (ഗൾഫ് മാധ്യമം), വൈസ് പ്രസിഡന്റ് ഇബ്രാഹീം ശംനാട് (ഗൾഫ് മാധ്യമം), ജോയിന്റ് സെക്രട്ടറി നാസർ കരുളായി (സിറാജ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. പി. എം. മായിൻകുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സുൽഫീക്കർ തായിയും സാമ്പത്തിക റിപ്പോർട്ട് സാബിത്ത് സലിമും അവതരിപ്പിച്ചു. പ്രസിഡന്റ് സാദിഖലി തുവ്വൂർ അധ്യക്ഷനായിരുന്നു. ഹസ്സൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ഗഫൂർ കൊണ്ടോട്ടി, ഗഫൂർ മമ്പുറം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജാഫറലി പാലക്കോട് നന്ദി പറഞ്ഞു.

English Summary:

Jeddah Indian Media Forum new leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com