ADVERTISEMENT

ദോഹ ∙ അഞ്ച് വയസ്സ് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഖത്തര്‍ ഇന്ത്യൻ സ്റ്റുഡൻസ് ക്ലബ് (ക്വിസ്ക്) നസീം അൽ റബീഅ് ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര-ദന്ത പരിശോധനാ ക്യാംപ് നടത്തി. പരിപാടി ഐ സി ബി എഫ് പ്രസി‍ഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.  

ഇത്തരം നിരവധി പദ്ധതികളാണ് ഇസ്‌ലാഹി സെന്റർ മുന്നോട്ട് വയ്ക്കുന്നതെന്ന് ഖത്തര്‍ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടിൽ പഞ്ഞു. ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കര, വൈസ് പ്രസിഡന്റുമാരായ ഡോ. അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് നല്ലളം, നസീം അൽ റബീഅ് സീനിയർ കൺസൾട്ടന്റ് കോർപ്പറേറ്റ് റിലേഷൻ ആൻഡ് മാര്‍ക്കറ്റിങ് പി. അശ്റഫ്, റഹീല അസീസ്, ഐനു നുഹ എന്നിവര്‍ പങ്കെടുത്തു. നസീം അൽ റബീഇലെ ജനറൽ പ്രാക്ടീഷണര്‍ ‍ഡോ. നൂറുൽ ഇസ്സ കുട്ടികളിലെ ജീവിത ശൈലീ രോഗത്തെക്കുറിച്ച് ക്ലാസെടുത്തു. എം ജി എം പ്രസിഡന്റ് ജാസ്മിൻ നസീര്‍, ജനറല്‍ സെക്രട്ടറി ജാസ്മിന്‍ നൗഷാദ്, സനിയ ടീച്ചര്‍, സൈനബ ടീച്ചര്‍, അഫ്നിദ പുളിക്കൽ, ഷെര്‍മിന്‍ ശാഹുല്‍, ബുഷ്റ ഇബ്റാഹീം, ഹമദ് ബിന്‍ സിദ്ധീഖ്, ശനീജ് എടത്തനാട്ടുകര, ജാബിര്‍ പേരാമ്പ്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷെബിൻ ജാനി, ഹസ്നാബി, ശാക്കിറ അൻവര്‍, ഷെഹര്‍ബാന്‍, ഫിസ നൗഷാദ്, സുആദ ഇസ്മാഈൽ, ഷാസിയ, ശാഹിന റഷീദ്, മുഹ്സിൻ പേരാമ്പ്ര, സഹദ് ഫാറൂഖി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

English Summary:

Qatar Indian Students Club organized Medical Camp for Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com