ADVERTISEMENT

അബുദാബി ∙ 310 കോടി ദിർഹത്തിന്റെ നോർത്ത് ബനിയാസ് ഭവന പദ്ധതിയുടെ ആദ്യഘട്ടം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 3.1 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ 1,365 വില്ലകൾ ഉൾപ്പെടുന്നു. ഇമറാത്തി പൈതൃകം ഉൾക്കൊള്ളുന്ന ആധുനിക ഡിസൈനുകളിലുള്ള വീടുകളിൽ 5–6 കിടപ്പു മുറികളുണ്ട്.

17 പാർക്ക്, വിനോദ മേഖലകൾ, സ്കൂൾ, 5 വാണിജ്യ സമുച്ചയങ്ങൾ, 15.5 കി.മീ. സൈക്കിൾ പാതകൾ, 89.48 കി.മീ നടപ്പാതകൾ എന്നിവയും ഉൾപ്പെടും. 930 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ഷെയ്ഖ് ഖാലിദ് അൽ മിസ്ൻ പദ്ധതിയുടെ ഭാഗമാണിത്.

സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കി സ്വദേശി കുടുംബങ്ങൾക്ക് ഉയർന്ന നിലവാരമുള്ള വീടുകൾ വാഗ്ദാനം ചെയ്യുന്നതിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഭവന പദ്ധതികൾ നടപ്പാക്കിവരുന്നത്.

English Summary:

Khaled bin Mohamed bin Zayed inaugurates phase one of North Bani Yas housing project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com