ADVERTISEMENT

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബായ് എയർപോർട്ട് ഫ്രീ സോണിൽ പുതിയ സപ്ലൈ ചെയിൻ ഓഫിസ് തുറന്നു. ജ്വല്ലറി ഗ്രൂപ്പിന്റെ രാജ്യാന്തര വ്യാപാരം ഏകോപിപ്പിക്കുന്നതിനാണ് പുതിയ ഓഫിസ് തുറന്നത്. മലബാർ ഗോൾഡിന്റെ ലോജിസ്റ്റിക് വിഭാഗത്തെ ശക്തപ്പെടുത്താനും വിതരണ ശൃംഖല മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഓഫിസ് എന്ന് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. അത്യാധുനിക ഡിസൈൻ സ്റ്റുഡിയോ ഉൾപ്പെട്ട പ്രൊഡക്റ്റ് ഡവലപ്പ്‌മെന്റ് സെന്ററും ഇവിടെ പ്രവർത്തിക്കും. ബ്രാൻഡിന്റെ ഡിസൈനുകളിൽ നവീകരണത്തിന് ഊന്നൽ നൽകിയാണ് ഡിസൈൻ സെന്റർ പ്രവർത്തിക്കുന്നത്. ദുബായ് എയർപോർട്ട് ഫ്രീ സോൺ ഡയറക്ടർ ജനറൽ അംന ലൂത്ത സപ്ലൈ ചെയിൻ ഓഫിസ് ഉദ്ഘാടനം ചെയ്തു. 

English Summary:

Malabar Gold opens new supply chain office in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com