ADVERTISEMENT

റിയാദ് ∙ പ്രതിവർഷം 3 ദശലക്ഷം ടൺ മാലിന്യം  ഇന്ധനമാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ആറു ഗവർണ്ണറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയിൽ 3 മില്യൻ ടൺ മുനിസിപ്പൽ പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ സംസ്കരിക്കും. ഖരമാലിന്യം സംസ്കരിച്ച് റഫ്യൂസ്-ഡെറൈവ്ഡ് ഫ്യൂവൽ (RDF) ഉൽപ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എംവിഡബ്ല്യു ലെച്ചെൻബെർഗും ജർമൻ എൻവയോൺമെന്റൽ കൺസൾട്ടിങ് സ്ഥാപനമായ പാർട്‌ണറും നോർവീജിയൻ സൊല്യൂഷൻ പ്രൊവൈഡർ എംപവറും തമ്മിലുള്ള സഹകരണത്തോടെയുള്ള പുതിയ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പദ്ധതി പ്രതിവർഷം ഏകദേശം 1,791,300 ടൺ കാർബൺ പുറംതള്ളൽ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലിനീകരണം ലഘൂകരിക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട്, ഹരിത ഭാവിയിലേക്കുള്ള രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് വലിയ സംഭാവന ചെയ്യും.  

Image Credits:  X/@SircSaudi_En
Image Credits: X/@SircSaudi_En

നോർവീജിയൻ എംപവറിന്റെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ  ഈ പദ്ധതിയിൽ നിർണായകമാണ്.  മുനിസിപ്പാലിറ്റികൾ, ഗവൺമെന്റുകൾ, പരിസ്ഥിതി സംഘടനകൾ തുടങ്ങിയ ഓഹരി ഉടമകൾക്ക് മൂല്യവത്തായ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുമൊക്കെ പദ്ധതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

English Summary:

Saudi Arabia implements a Plastic waste Management Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com