ADVERTISEMENT

ജിദ്ദ ∙ തായഫ് ഗവർണറേറ്റിൽ "വാക്കിങ് ഇൻ ദ ബോസം ഓഫ് നേച്ചർ" എന്ന പരിപാടി സംഘടിപ്പിച്ചു. നടത്തവും മലകയറ്റവും പോലുള്ള കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്ന ഈ സംരംഭം "സൗദി സമ്മർ 2024" പരിപാടിയുടെ ഭാഗമായാണ് നടന്നത്. നാഷനൽ സെന്‍റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്‍റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ജിസാൻ മേഖലയിലെ വാദി ലജാബ് നാഷനൽ പാർക്ക് മുതൽ സായിസാദ് നാഷനൽ പാർക്ക് വരെ നാല് മേഖലകളിലായി അഞ്ച് സ്ഥലങ്ങളിൽ അഞ്ച് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. രാജ്യത്തെ പൗരന്മാർക്കൊപ്പം വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ലാഭേച്ഛയില്ലാത്ത സംഘടനകളും ഈ പരിപാടിയിൽ പങ്കാളികളായി. ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള വൊളന്‍റീയർ പ്ലാറ്റ്‌ഫോം വഴിയാണ് ഇതിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ നടന്നത്.

ഈ പരിപാടി പങ്കെടുത്തവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുന്നതിനും  അവസരമൊരുക്കി.

English Summary:

Saudi Nature Walking Scheme Promotes Environmental Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com