ADVERTISEMENT

ദുബായ് ∙ യുഎഇ കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിൽ കവിതാ പ്രസ്ഥാനം സ്ഥാപിച്ച ആദ്യത്തെ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അൽ കഅബി ദേശീയവും സാമൂഹികവുമായ കവിതകളുടെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് മടങ്ങുന്നത്. അൽ ഐൻ സിറ്റി പൊയറ്റ്‌സ് കൗൺസിൽ അംഗവും അബുദാബി ടെലിവിഷനിലെ കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം. യുഎഇ കവിതാ രംഗത്തിന് ഏറ്റവും മികച്ച കവികളിൽ ഒരാളെ നഷ്ടപ്പെട്ടുവെന്ന്  അൽ അമിമി പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിച്ചു.

English Summary:

UAE: Popular Emirati poet Khalifa bin Hamad Al-Kaabi Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com