ADVERTISEMENT

ദുബായ് ∙ ചരക്കു നീക്കത്തിന് പുതിയതായി 5 വിമാനങ്ങൾ കൂടി വാങ്ങാൻ എമിറേറ്റ്സ് സ്കൈ കാർഗോ തീരുമാനിച്ചു. ബോയിങ് 777 വിഭാഗത്തിൽ പെടുന്ന വിമാനങ്ങൾ 2025,26 വർഷങ്ങളിൽ എമിറേറ്റ്സിന്റെ ഭാഗമാകും. 

100 കോടി ഡോളറിന്റേതാണ് ഇടപാട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ സ്കൈ കാർഗോയുടെ പ്രകടനം മുന്നേറുകയാണ്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സ്കൈ കാർഗോയുടെ ശേഷി 30% വർധിക്കും.വിദേശ വ്യാപാരം ഇരട്ടിയാക്കാനും ദുബായിയെ രാജ്യാന്തര വ്യാപാര കേന്ദ്രമായി ഉയർത്താനും ലക്ഷ്യമിടുന്ന ദുബായ് ഇക്കണോമിക് അജൻഡയ്ക്കു കരുത്തു പകരാൻ പുതിയ വിമാനങ്ങളിലൂടെ കഴിയുമെന്നും എമിറേറ്റ്സ് എയർ ലൈൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ലോക വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും മികച്ച കമ്പനിയായി വളരുകയാണ് സ്കൈ കാർഗോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ വിമാനങ്ങൾ വരുന്നതോടെ പഴയ വിമാനങ്ങൾ മാറ്റും. ചരക്കു നീക്കത്തിൽ ചെറുപ്പം നിലനിർത്താൻ എമിറേറ്റ്സ് പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് അഹമ്മദ് പറഞ്ഞു. അടുത്ത വർഷം അവസാനത്തോടെ കാർഗോ സർവീസിനുള്ള എമിറേറ്റ്സ് വിമാനങ്ങളുടെ എണ്ണം 17 ആകും.

English Summary:

Emirates SkyCargo orders 5 Boeing 777Fs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com