ADVERTISEMENT

കുവൈത്ത് സിറ്റി ∙ കൃത്യനിഷ്ഠ നിരക്കിൽ വളർച്ച രേഖപ്പെടുത്തി കുവൈത്ത് എയർവെയ്‌സ്. പുറപ്പെടൽ സമയത്തിലെ കൃത്യ നിഷ്ഠത പാലിക്കുന്ന കാര്യത്തിൽ 91.13% വളർച്ചാ നിരക്കോടെ ആണ് കുവൈത്ത് നാഷനൽ കാരിയർ ആയ കുവൈത്ത് എയർവെയ്‌സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക മേഖലയിൽ മൂന്നാമത് എത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ എയർലൈനുകളുടെ ഓൺ ടൈം പെർഫോമൻസ് വിലയിരുത്തുന്ന  സിറിയത്തിന്റെ മാസാന്ത റിപ്പോട്ടാണ് കണക്കുകൾ പുറത്തുവിട്ടത്. 

2024 മാർച്ചിൽ 85.6%, ഏപ്രിലിൽ 88.2%, മേയിൽ 90.6% എന്നിങ്ങനെ ആയിരുന്നു കുവൈത്ത് എയർവെയ്സിന്റെ കൃത്യനിഷ്ഠ നിരക്ക്.  ജൂൺ മാസത്തിലെ റിപ്പോർട്ടിലാണ് 91.13% വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷാവസാനം മുതൽ നടപ്പാക്കിയ കർശനമായ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ഷെഡ്യൂളും കൃത്യമായ ആസൂത്രണത്തോടെയുള്ള ഫ്ലൈറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ആണ് ഈ വളർച്ചക്ക് കാരണമെന്ന് കുവൈത്ത് എയർവേയ്‌സ് പറയുന്നു. 

English Summary:

Kuwait's National Airline Recorded Growth at Terms of Punctuality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com