ADVERTISEMENT

ദോഹ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ  ഇൻകാസ് ഖത്തർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഖത്തറിലെ സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും, സംഘടനാ പ്രതിനിധികളും, ഇൻകാസ് കുടുബാംഗങ്ങളും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷനായിരുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ  സണ്ണിക്കുട്ടി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

incas-qatar-2

ഐ. സി. സി പ്രസിഡന്റ്‌ ഏ. പി. മണികണ്ഠൻ, ഐ. സി. ബി. എഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, ഐ. എസ്. സി പ്രസിഡന്റ്‌ ഇ പി അബ്ദുൾ റഹ്മാൻ, പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ എം സി സി ആക്ടിംഗ് പ്രസിഡന്റ്‌ മുഹമ്മദ് ഈസ്സ, സംസ്കൃതി ഖത്തർ പ്രസിഡന്റ്‌ സാബിത് സഹീർ, പ്രവാസി വെൽഫയർ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ്‌ ആർ. ചന്ദ്രമോഹൻ, സമന്വയം പ്രസിഡന്റ് സതീഷ് വിളവിൽ, കെ ബി എഫ് പ്രസിഡന്റ്‌ അജി കുര്യാക്കോസ്, ഇൻകാസ് ഖത്തർ ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഉപദേശക സമിതി അംഗം കെ കെ ഉസ്മാൻ, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്‌, കെ വി ബോബൻ, എബ്രഹാം കെ ജോസഫ്, പ്രദീപ്‌ പിള്ളൈ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും, വിവിധ ജില്ലാ ഭാരവാഹികളും, വനിതാ വിംഗ് - യൂത്ത് വിംഗ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നല്കി. താജുദ്ദീൻ ചീരക്കുഴി സ്വാഗതവും, ഈപ്പൻ തോമസ്സ് നന്ദിയും പറഞ്ഞു.

English Summary:

Incas Qatar organized Oommen Chandy commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com