ADVERTISEMENT

ബേക്കൽ / ദുബായ് ∙ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിനെതിരെയുള്ള പരാതികൾ വർധിക്കുന്നു. കപ്പൽജോലിക്ക് വീസയും ടിക്കറ്റ്  വാഗ്ദാനം ചെയ്തു രണ്ടു പേരിൽ നിന്നായി 3.30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരാതികൾ വർധിക്കുന്നതായി പൊലീസ് പറഞ്ഞു.

പനയാൽ ബട്ടത്തൂരിലെ സുദർശൻ , ആറാട്ട് കടവ് റോഡിൽ വെടിത്തറക്കാലിലെ എൻ.ടി. മനോജ്  എന്നിവരുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശിയായ ശിതിൽ റാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. കപ്പൽ ജോലിക്കായി 3.30 ലക്ഷം രൂപയാണ് മനോജ് നൽകിയത്. 2023 സെപ്റ്റംബർ 25നും ഡിസംബർ 5നും ഇടയിലുള്ള ദിവസങ്ങളിലായി ഇരുവരും പ്രതിയുടെ അക്കൗണ്ടിൽ പണം നൽകിയത്. എന്നാൽ പിന്നീട് പണം നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.

കപ്പൽ കമ്പനിയുടെ വ്യാജ ഓഫർ ലെറ്ററും വിമാന ടിക്കറ്റും ഇവർക്കു നൽകിയിരുന്നു. മുംബൈയിൽ നിന്നു ദുബായ് വഴി  ആംസ്റ്ററിലേക്കാണ് യാത്ര എന്നാണു ഇവരോട് പറഞ്ഞത്. മുംബൈയിൽ എത്തിച്ച ശേഷം മുഴുവൻ തുകയും വാങ്ങിയെടുത്തു. ഇതിനു ശേഷം മുഴുവൻ പണവും കിട്ടിയതോടെ വിമാന ടിക്കറ്റ് റദ്ദായെന്നും അടുത്ത ദിവസത്തിന് ശേഷം റദ്ദായ യാത്ര ശരിയാക്കുമെന്ന് പറഞ്ഞു ഇവരെ വിശ്വസിപ്പിച്ചു. 2 മാസമാണ്  ഇവർ മുംബൈയിൽ താമസിച്ചത്. പിന്നീട് നാട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്നു മറ്റൊരു വ്യാജ ഓഫർ ലെറ്റർ കൂടി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്  വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ വ്യാജ കത്ത് നൽകിയ തിരുവനന്തപുരം സ്വദേശിയായ ശിതിൽ റാം മുങ്ങുകയായിരുന്നുവെന്നു ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ മേഖലയിൽ ഒട്ടേറെ തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

English Summary:

Complaints are Increasing against Gangs that Extort Lakhs by Offering Jobs on Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com