ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സോക്കർ - 24 സീസൺ 2 ഫുട്ബോൾ ടൂർണമെന്റിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

കേളി അൽഖർജ് ഏരിയ കമ്മറ്റി ഓഫിസിൽ ചേർന്ന സംഘാടക സമിതി രൂപികരണ യോഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി  ആമുഖ പ്രസംഗം നടത്തി. അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. കേളി ട്രഷറർ ജോസഫ് ടി ജി യോഗം ഉദ്ഘാടനം ചെയ്തു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ഫുട്ബോൾ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം ഫുട്ബോൾ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

16 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം 4 ആഴ്ച നീണ്ടു നിൽക്കും. സെപ്റ്റംബർ 19 ന് തുടങ്ങി ഒക്ടോബർ 10 വരെയുള്ള എല്ലാ വ്യാഴാഴ്ച്ചകളിലുമായി നടക്കുന്ന മസരത്തിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. അൽഖർജ് യമാമ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. 

ഫുട്ബോൾ സംഘാടകസമിതി ചെയർമാനായി അബ്ദുൽ കലാമിനെയും കൺവീനറായി റാഷിദ് അലി ചെമ്മാടിനേയും ചുമതലപ്പെടുത്തി. മുക്താർ, മൻസൂർ ഉമ്മർ എന്നിവർ വൈസ് ചെയർമാൻമാരായും അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ ജോയന്റ് കൺവീനർമാരായും സാമ്പത്തിക കമ്മിറ്റി കൺവീനറായി ജയൻ പെരുനാട് എന്നിങ്ങനെ 51 അംഗ സംഘാടകസമിതി പാനലിന് യോഗം അംഗീകാരം നൽകി. 

കൂടുതൽ വിവരങ്ങൾക്കും ടീം റജിസ്‌ട്രേഷനുമായി റാഷിദ് അലി ചെമ്മാട് 0559029228, അബ്ദുൾ കലാം (താടിക്കാരൻ) 0537233343 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടകസമിതി കൺവീനർ റാഷിദലി നന്ദിയും പറഞ്ഞു.

English Summary:

Soccer-24' Season 2 Organizing Committee formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com