ADVERTISEMENT

ദൈദ് ∙ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ഇന്ന് എക്‌സ്‌പോ അൽ ദൈദിൽ ആരംഭിക്കും. ഈ മാസം 28 വരെ നീളുന്ന മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും. 

8th-al-dhaid-date-festival-begins-today
അൽ ദൈദ് ഇൗന്തപ്പഴോത്സവം. ഫയൽചിത്രം. ചിത്രത്തിന് കടപ്പാട്: വാം.
8th-al-dhaid-date-festival-begins-today
അൽ ദൈദ് ഇൗന്തപ്പഴോത്സവം. ഫയൽചിത്രം. ചിത്രത്തിന് കടപ്പാട്: വാം.

വിപണനത്തിനും ബിസിനസ്സ് ഇടപാടുകൾക്കുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവലിൽ പ്രാദേശിക കർഷകർക്കായി ഒട്ടേറെ പരിപാടികളും മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുക, ഈന്തപ്പനകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, വാണിജ്യ ഇനങ്ങൾ വിപുലീകരിക്കുക, ഈന്തപ്പന ഫാം ഉടമകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.

English Summary:

8th Al Dhaid Date Festival begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com