ADVERTISEMENT

മസ്‌കത്ത് ∙ തലസ്ഥാന നഗരിയോട് ചേര്‍ന്ന് വാദി കബീറിലുണ്ടായ വെടിവയ്പ്പിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലെത്തി. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ചിത്രത്തിന് കടപ്പാട്: മസ്‌കത്ത് ഇന്ത്യന്‍ എംബസി
ചിത്രത്തിന് കടപ്പാട്: മസ്‌കത്ത് ഇന്ത്യന്‍ എംബസി

ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കിയ അംബാസഡര്‍ വിദേശ രാഷ്ട്രങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളെ അംബാസഡര്‍ വിശദീകരിക്കുകയും ചെയ്തു. വാദി കബീറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

English Summary:

Wadi Kabir Firing: Family Members of Victims Reach Indian Embassy in Muscat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com