ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഓടിക്കൊണ്ടിരിക്കെ ട്രയ്‌ലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഖാബൂറ വിലായത്തില്‍ ആണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോക്കോമോട്ടീവിലും അതില്‍ ഘടിപ്പിച്ച ട്രെയിലറിലും തീപിടിക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, അപകടത്തില്‍പ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. ചൂട് കൂടിയതിനെ തുടർന്ന് നിരവധി വാഹനങ്ങള്‍ക്കാണ് അടുത്തിടെ തീപിടിച്ചത്.

English Summary:

Fire Accident Claims Driver’s Life in Khabourah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com