ADVERTISEMENT

റിയാദ്​ ∙ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​ന്റെ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിൽ അന്തരിച്ചു. മക്കളുടെ അടുത്തേക്ക്​ സന്ദർശന വീസയിലെത്തിയതായിരുന്നു. രണ്ടാഴ്​ച മുമ്പ്​ റിയാദിലുള്ള മകളുടെ അടുത്തെത്തി നാല്​ ദിവസത്തിന്​ ശേഷം പക്ഷാഘാതത്തെ തുടർന്ന്​ റിയാദ്​ കെയർ ആശുപത്രിയി​ൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30നാണ്​​ അന്ത്യം സംഭവിച്ചത്​.

അസുഖ വിവരമറിഞ്ഞ്​ അസ്​ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു. റിയാദ്​ കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ്​ സ്​കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി, റിയാദ്​), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ്​ സ്​കൂൾ ജിദ്ദ)​, അസ്​ഹർ അഷ്​റഫ് (സ്​പെഷലൈസ്​ഡ്​ കൺസ്​ട്രക്‌ഷൻ കമ്പനി, റിയാദ്​)​.

English Summary:

Sabeera Karuniyan Died in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com