ADVERTISEMENT

ഷാർജ ∙ ടീം ഇന്ത്യ ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  നടത്തിയ "വേനൽ കൂട്ടം" സമ്മർ ക്യാംപ് സമാപിച്ചു. സമാപന സമ്മേളനം ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ പ്രസിഡൻ്റ് ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ട്രഷറർ പി.കെ.റെജി, ജോയിൻ്റ് സെക്രട്ടറി ജിബി ബേബി, സെക്രട്ടറി അനിൽ ലാൽ, ട്രഷറർ രവി തങ്കപ്പൻ, വൈസ് പ്രസിഡൻ്റുമാരായ കെ.ടി.നായർ, ഇസ്മായിൽ റാവുത്തർ, ചീഫ് കോഒാർഡിനേറ്റർ വിജിത ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

അസോസിയേഷൻ്റെ കീഴിലുള്ള അൽ ഇബ്തിസാമ സ്കൂൾ  റിഹാബിലിറ്റേഷൻ സെൻ്റർ ആയി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഭാരവാഹികളും കുട്ടികളും ചേർന്ന്  അസോസിയേഷൻ ജനറൽ സെക്രട്ടറിക്ക് കൈമാറി. ചിത്രരചന, കളറിങ്, മ്യൂസിക്കൽ തെറാപ്പി, വായന, ടീം ബിൽഡിങ് എക്‌സർസൈസ്, സൗഹൃദ മത്സരങ്ങൾ  തുടങ്ങിയ പരിപാടികൾ അരങ്ങേറി. അനുഷ സതീഷ്  അവതാരകയായിരുന്നു. വിജയികൾക്കും വോളൻ്റിയേഴ്സിനും ക്യാംപിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

English Summary:

Team India has concluded its Venel Koottam Summer Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com