ADVERTISEMENT

ദുബായ് ∙ വൻകിട ബഹുരാഷ്ട്ര കമ്പനികളെ ദുബായിലേക്ക് ആകർഷിച്ച് ദുബായ് ഇന്റർനാഷനൽ ചേംബർ. എംഎൻസികൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ 86 കമ്പനികളെയാണ് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ദുബായ് ഇന്റർനാഷനൽ ചേംബർ ദുബായിലേക്കു കൊണ്ടുവന്നത്. കമ്പനികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 54% വളർച്ച. ആറു മാസത്തിനിടെ 24 മൾട്ടിനാഷനൽ കമ്പനികളാണ് ദുബായിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 8 കമ്പനികൾ വന്ന സ്ഥാനത്താണിത്. എംഎൻസികളുടെ എണ്ണത്തിൽ 200% വളർച്ച. 62 ഇടത്തരം – ചെറുകിട സംരംഭങ്ങളും ദുബായിലെത്തി.

അതേസമയം, 34 പ്രാദേശിക കമ്പനികൾക്ക് രാജ്യാന്തര വിപണിയിലേക്കു പ്രവേശിക്കാനുള്ള അവസരവും ഇന്റർനാഷനൽ ചേംബർ ഒരുക്കി. പുതിയ രാജ്യത്ത് ബിസിനസ് സംരംഭം സ്ഥാപിക്കാനും വിദേശ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാനും പ്രാദേശിക കമ്പനികൾക്ക് ആവശ്യമായ സഹായം ചേംബർ നൽകി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ ആഫ്രിക്കയിലും രണ്ടു പ്രത്യേക ദൗത്യങ്ങളിലൂടെയാണ് ദുബായിലെ കമ്പനികൾക്ക് ബിസിനസ് വികസനത്തിന് അവസരം ഒരുക്കിയതെന്ന് ചേംബർ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സലായം പറഞ്ഞു. നിക്ഷേപ അവസരങ്ങളും സംയുക്ത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 830 ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റിങ്ങുകളും ചേംബർ ഒരുക്കി. ഇന്തൊനീഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ 200ൽ അധികം ബി2ബി മീറ്റിങ്ങുകൾ ചേംബർ ഒരുക്കി.

English Summary:

Dubai International Chamber attracts large multinational companies to Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com