ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ പുതിയ സോളാർ വൈദ്യുതി പദ്ധതി നിർമിക്കുന്നതിന് ചൈന പവർ എഞ്ചിനീയറിങ് കോർപ്പറേഷൻ 972 മില്യൻ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. ചൈനീസ് കമ്പനി ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച രേഖയിലണ് കരാർ വിവരങ്ങൾ  വെളിപ്പെടുത്തിയത്. സൗദി അറേബ്യയും  ചൈനയും തമ്മിലുള്ള എറ്റവും പുതിയ പുനരുപയോഗ ഊർജ്ജ കരാറിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, എസിഡബ്ല്യുഎ പവർ, സൗദി അരാംകോ എനർജി എന്നിവയുടെ കൺസോർഷ്യവും ചൈന പവർ എഞ്ചിനീയറിങും ചേർന്നുള്ള സംയുക്ത സംരംഭം 2 ജിഗാവാട്ട് ഫോട്ടോവോൾട്ടെയ്ക് പവർ പ്ലാന്റ് നിർമിക്കും. നിർമാണത്തിന് 31 മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം, ചൈനീസ് റിന്യൂവബിൾ എനർജി ടെക്നോളജി കമ്പനിയായ ടിസിഎൽ ഷോൻഗ്വാൻ, സിലിക്കൺ ക്രിസ്റ്റലുകളും ചിപ്പുകളും നിർമിക്കുന്നതിനുള്ള 2.08 ബില്യൻ ഡോളറിന്റെ പദ്ധതിയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉൾപ്പെടെയുള്ള സൗദി സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിരുന്നു.

English Summary:

China Energy Engineering signs $972 Million Solar Deal With Saudi Partners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com