ADVERTISEMENT

തിരുവനന്തപുരം ∙ അബുദാബിയിൽ നിന്ന് അവധിക്ക് എത്തിയ പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ പടിഞ്ഞാറേ പുരയ്ക്കൽ പി.കെ. ലെനിൻ (48) ആണ് മരിച്ചത്. 

വ്യാഴം രാവിലെ 11ന് ആയിരുന്നു സംഭവം. വിമാനം ഇറങ്ങി വിമാനത്താവളത്തിലേക്കു കയറിയ ലെനിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ: നിരഞ്ജന.

English Summary:

Abu Dhabi: Expatriate who Came on Holiday Died at Thiruvananthapuram Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com