ADVERTISEMENT

ദുബായ്∙ യുഎഇ സ്വദേശി ഖാലിദ്‌ അൽ സർഊനി നിർമിച്ച്‌ മെഹബൂബ്‌ വടക്കാഞ്ചേരി കഥയും സംവിധാനം ചെയ്ത "70 റുപീസ്‌ " എന്ന ഹ്രസ്വചിത്രം ഓണത്തിന് യു ട്യൂബിൽ മെഹ് ബൂബ് വടക്കാഞ്ചേരി എന്ന അക്കൗണ്ടിൽ റീലീസാകും. വർണ വിവേചനം പ്രധാനവിഷയമാക്കി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് സിനിമാ അസോസിയേറ്റ്‌ ഡയറക്ടറായ അമിർ അമിയാണ്. പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്‌ ഹംദാനാണ്.  

70-rupees-01

സാദിക്‌ അലി, ഷാജിത രാംലാൽ , നസീർ സീനാലയം , അമൽ ഫാത്‌മ,ശ്രീകുമാർ പുഴങ്കര ,അമീർ ബാബു, അഹ്ലം ഫാത്‌മ , ഷെഫീക്ക്‌ , അഞ്ജലി ശ്രീകുമാർ.മുസ്തഫ ഷംസുദ്ദീൻ തുടങ്ങിയവരും വേഷമിട്ടു. കലാസംവിധാനം : നസീർ സീനാലയം, വസ്ത്രാലങ്കാരം : ഷാജിത രാംലാൽ. കിരൺ ജോസ്‌ ആണ് പശ്ചാത്തല സംഗീതം. മേയ്ക്കപ്പ്‌: അമൽ ഫാത്‌മ. മെഹ്ബൂബിന്‍റെ എട്ടാമത്തെ ഹ്രസ്വചിത്രമാണിത്. കാനിലെ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്ര വിഭാഗത്തിലും ജ്വാല രാജ്യാന്തര ഹ്രസ്വചിത്രമത്സരത്തിലും മികച്ച ബാലതാരത്തിനുള്ള അവാർഡ് ഈ ചിത്രത്തിലഭിനയിച്ച ഹംദാൻ മെഹ്ബൂബിനായിരുന്നു. കൂടാതെ, ബിയോണ്ട് ബോർ‍ഡർ, ദുബായ് സിനി കാർണിവൽ എന്നീ ഹ്രസ്വചിത്രോത്സവങ്ങളിൽ മികച്ച ചിത്രമായി 79 റൂപീസ് തിരഞ്ഞെടുക്കപ്പെട്ടു. 

English Summary:

The short film "70 Rupees," directed by Mehboob Vadakkancheri and produced by Khalid Al Sarooni, a native of the UAE, will be released on YouTube for Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com