ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ ഇന്ത്യാ-കുവൈത്ത് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓര്‍ഗനൈസേഷന്‍സും (എഫ്ഐഇഒ) കുവൈത്ത് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍സ് കൗണ്‍സിലും (ഐബിപിസി) ധാരണപത്രത്തില്‍ ഒപ്പ് വച്ചു.

കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-കുവൈത്ത് ബയര്‍ സെല്ലര്‍ മീറ്റില്‍ ഇന്ത്യന്‍ സ്ഥാനപതി ഡേ. ആദര്‍ശ് സൈ്വകയുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. കേന്ദ്ര കെമേഴ്‌സ് വകുപ്പിന്റെ കീഴിലുള്ളതാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓര്‍ഗനൈസേഷന്‍. വ്യാപാര ബന്ധം മെച്ചപ്പെടുത്താനുതകുന്ന ഇവന്റെുകള്‍,പ്രേമേഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഐ.ബി.പി.സി -എഫ്.ഐ.ഇ.ഒ-യുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുമായ സഹകരിച്ച് കുവൈത്തില്‍ നടപ്പാക്കും. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഈ പരിപാടിയില്‍ കുവൈത്തിലുള്ള ഫുഡ് & കാര്‍ഷിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

ഐ.ബി.പി.സി  വൈസ് ചെയര്‍മാന്‍ കൈസര്‍ ടി ഷാക്കിര്‍ സ്വാഗതം ആശംസിച്ചു. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍,ഐ.ബി.പി.സി-യുടെ പ്രവത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളുടെ ബന്ധം വളര്‍ത്തുന്നതില്‍ ഐബിപിസിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (FIEO) വൈസ് പ്രസിഡന്റായ ഇസ്റാര്‍ അഹമ്മദ്, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍  പ്രശാന്ത് സേഠ്, ജോയിന്റ് സെക്രട്ടറിയായ സുരേഷ് കെ പി, ട്രഷറര്‍ സുനിത് അരോറ എന്നിവര്‍ പങ്കെടുത്തു. ഐ.ബി.പി.സി  സെക്രട്ടറി സോളി മാത്യു നന്ദി രേഖപ്പെടുത്തി.പരിപാടിയില്‍ 31 ഇന്ത്യന്‍ ഫുഡ് & കാര്‍ഷിക മേഖലയിലുള്ള കമ്പനികളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

English Summary:

FIEO and IBPC signed an MoU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com