ADVERTISEMENT

കുവൈത്ത് സിറ്റി ∙ മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി 409 പേരുടെ സിവിൽ ഐഡി വിലാസം നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു. 

പുതിയ വിലാസം റജിസ്റ്റർ ചെയ്യുന്നതിനായി ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പാസി ആസ്ഥാനം സന്ദർശിച്ച് പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യണം. നിശ്ചിത സമയത്തിനകം പുതിയ വിലാസം ചേർക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പ്രവാസികളില്‍ പലരും മേൽവിലാസം എടുത്തശേഷം പിന്നീട് താമസം മാറിയിട്ടുണ്ട്. എന്നാല്‍, പുതിയ താമസ വിലാസം സിവില്‍ ഐഡിയില്‍ മാറ്റാറില്ല. ഇങ്ങനെയുള്ള നിരവധി പേരുടെ രേഖകള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്രസ് വാലിഡിറ്റി പാസിയുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. 

English Summary:

PACI to Delete 50,000 Residential Addresses Due to Counting Errors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com