ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) കുവൈത്തിലെ ഗൾഫ് യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുമായി (GUST) ചേർന്ന് ഹിന്ദി ഭാഷ പഠനത്തിനുള്ള പദ്ധതി ആരംഭിക്കുന്നു. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. അദർശ് സ്വൈകയും ഗസ്റ്റ് പ്രസിഡന്‍റ് പ്രഫ. ബാസം അലമദ്ദീനും ചേർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഈ പദ്ധതിയിലൂടെ  ഗൾഫ് യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ മൂന്ന് വർഷത്തേക്ക് ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനായി വിദഗ്ധനായ ഇന്ത്യൻ അക്കാദമിഷ്യനെ നിയമിക്കും. ഇത് കുവൈത്തിൽ ഐസിസിആറിന്‍റെ ആദ്യത്തെ ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ് എന്ന നിലയിലാണ് നടപ്പിലാക്കുന്നത്. കുവൈത്തിൽ ഹിന്ദി ഭാഷയ്ക്കും ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഇത് ഒരു വലിയ പ്രോത്സാഹനമാണ്.

 2024 ഏപ്രിൽ മുതൽ കുവൈത്ത് നാഷനൽ റേഡിയോയിൽ പ്രതിവാര ഹിന്ദി പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. 

English Summary:

India-Kuwait ties: ICCR, GUST sign MoU to teach Hindi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com