ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ കുവൈത്തിലാണ് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മല്‍സരങ്ങളുടെ മുന്നേരുക്കത്തിന്റെ ഭാഗമായി അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.ജി.സി.എഫ്.എഫ്) പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി കുവൈത്ത് യുവജനകാര്യ സഹമന്ത്രിയും 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് സംഘാടക സമിതി പ്രസിഡന്റുമായ അബ്ദുല്‍റഹ്‌മാന്‍ അല്‍ മുതൈരി ചര്‍ച്ച നടത്തി.

എ.ജി.സി.എഫ്.എഫിന്റെ സംഘാടക-കായിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി ടൂര്‍ണമെന്റ് വേദികള്‍ ഒരുക്കുന്നതിനുള്ള സംഘാടക സമിതിയുടെ കര്‍മപദ്ധതി യോഗം അവലോകനം ചെയ്തതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബഷാര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ അസോസിയേഷന്‍ എട്ട് അംഗ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ഫെഡറേഷനാണ്,  2016 മെയ് മാസത്തില്‍ സ്ഥാപിതമായ സംഘടനയിൽ കുവൈത്തിനെ കൂടാതെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇറാഖ്, ബഹ്റൈന്‍, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുമുണ്ട്.

English Summary:

26th Arabian Gulf Cup in Kuwait from December 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com