ADVERTISEMENT

ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്‍റർ "ബഹിരാകാശവും മാനവികതയുടെ ഭാവിയും" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ബ്രഹ്മോസ് എയ്‌റോസ്‌പേസിന്‍റെ സ്ഥാപക സിഇഒയും എംഡിയുമായ പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ. ശിവതാണു പിള്ള പ്രഭാഷണം നടത്തി.

lecture-was-organized-by-the-indian-cultural-centre2

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾ കലാമിനോടൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.  ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ ധാരാളം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു.

lecture-was-organized-by-the-indian-cultural-centre3

ഡോ. പിള്ളയെ ഐ.സി.സി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ ആദരിച്ചു. ഐസിസി വൈസ് പ്രസിഡന്‍റ്  സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ, മറ്റ് ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഐസിസി ഉപദേശക സമിതി അംഗങ്ങൾ, ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

lecture was organized by the Indian Cultural Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com