ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ റിലീഫ് കമ്മറ്റി സെക്രട്ടറിയും സജീവ പ്രവർത്തകനുമായ കൊല്ലം സ്വദേശി വാജിദ് അബ്ദുൽ റഷീദിന്റെ നിര്യാണത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചിച്ചു. സ്വകാര്യ സ്ഥാപനത്തിൽ  എൻജിനീയറായി ജോലി ചെയ്‌തു വരികയായിരുന്ന അദ്ദേഹം നിഷ്കളങ്ക വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കരീം വെങ്കിടങ്ങ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഖാലിദ് തൊയക്കാവ്, വൈസ് പ്രസിഡൻ്റ്  അഡ്വ. മുഹമ്മദ്‌ സാജിദ് , സെക്രട്ടറി ആബിദ , സകീർ പാമ്പ്ര, അഷറഫ് ടി. പി. കോഴിക്കോട്, സഗീർ തൃശൂർ, മൊയ്‌ദു പി. സി .സി. പേരാമ്പ്ര,  ബഷീർ , സലാം തൃശൂർ, മെഹറൂഫ്, നിസാർ , അഹ്‌മദ്‌ ചെനായി  എന്നിവർ  പ്രസംഗിച്ചു. തുടർന്ന് മയ്യത്ത് നമസ്കാരവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com