ADVERTISEMENT

മസ്‌കത്ത് ∙ അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രയ്ക്കിടെ ഹൃദയ സ്തംഭനം ഉണ്ടായി. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റുസ്താഖിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ  ബാത്തിന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി. വി. അബു. മാതാവ്: ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ: ഷക്കീബ്, അഷ്‌കർ, അഫ്‌സൽ, വഹീദ, സബിത.

English Summary:

Fajis from Musact passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com