ADVERTISEMENT

മസ്‌കത്ത് ∙ രാത്രി വൈകുവോളം ജോലിയിൽ തുടരുന്ന പ്രവാസികൾക്ക് നബിദിനാഘോഷങ്ങളുടെ ഗൃഹാതുര അനുഭവങ്ങളും നാടിന്റെ ഓർമകളും പങ്കുവെക്കുന്നതിന് വീണ്ടും വേദിയൊരുക്കി 'കഫെ പൾസ്'. ഐസിഎഫും റൂവി അൽ കൗസർ മദ്‌റസയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. റസ്റ്ററന്റ്, കോഫിഷോപ്പ്, ഫുസ് ഐറ്റംസ്, ഹൈപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപൂർവ സംഗമമായി 'കഫേ പൾസ്'.

റൂവി അൽ ഫവാൻ ഹാളിൽ നടന്ന പരിപാടിയിൽ കലാപരിപാടികളും അരങ്ങേറി. നബിദിന ഓർമ്മകൾ പങ്കുവയ്ക്കുന്ന സെഷനിൽ വിവിധ നാടുകളിലെ വ്യത്യസ്തങ്ങളായ നബിദിന പരിപാടികളും മറ്റും തൊഴിലാളികൾ പങ്കുവെച്ചത് മറ്റ് നാടുകൾ അടുത്തറിയാനുള്ള വേദി കൂടിയായി.

icf-oman-cafe-pulse-conducted1

'കഫെ പൾസി'ൽ പരിപാടി അവതരിപ്പിച്ചവർക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. ഐസിഎഫ് ഒമാൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിക്ക് ഹാജി ഉദ്ഘാടനം നിർവഹിച്ചു. റഫീഖ് സഖാഫി പ്രഭാഷണം നടത്തി. റഫീഖ് ധർമ്മടം, ജാഫർ ഓടത്തോട്, മുഹമ്മദ് അലി (റജബ് കാർഗോ), അബ്ദുറഷീദ് നിർവേലി, കാസിം ചാവക്കാട്, ഇസ്മായിൽ സഖാഫി, ഹനീഫ് സഖാഫി, അബ്ദുറഹ്മാൻ ലത്തീഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

English Summary:

ICF Oman Cafe Pulse Conducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com