ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ നവകേരള വെളിയം ഭാർഗവൻ അനുസ്മരണം നടത്തി. ഇടതുപക്ഷ മുന്നണി സംവിധാനത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ദിശാബോധം നൽകുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാർലമെന്ററി വ്യാമോഹം തീരെ ഇല്ലാതിരിക്കുകയും വാക്കിലും പ്രവർത്തിയിലും ഇടതുപക്ഷ മൂല്യങ്ങൾ പിൻതുടരുകയും നിലപാടിൽ വിട്ടുവീഴ്ച ഇല്ലാത്ത നേതായായിരുന്ന അദ്ദേഹമെന്നും ബഹ്‌റൈൻ നവകേരള പ്രസിഡന്റ്‌ എൻ. കെ ജയൻ പറഞ്ഞു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എല്ലാവരും വെളിയത്തെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസി. സെക്രട്ടറിയും ലോക കേരളാസഭ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും എക്സികുട്ടീവ് കമ്മറ്റി അംഗം  റെയ്സൺ വർഗീസ് നന്ദിയും പറഞ്ഞു.

English Summary:

Memorial meeting for Veliyam Bhargavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com