ADVERTISEMENT

ദുബായ് ∙ വാഹനത്തിന്റെ വേഗം കൂടിയത് അറിഞ്ഞില്ല, ഡ്രൈവർക്ക് പോയത് 50,000 ദിർഹം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ 220 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ഡ്രൈവറെ പൊലീസ് കയ്യോടെ പൊക്കി പിഴയിട്ടു. സ്പീഡോമീറ്ററിൽ വേഗം 220 പിന്നിടുന്നതിന്റെ വിഡിയോ സഹിതം ഡ്രൈവറുടെ അമിതാവേശം പൊലീസ് പുറത്തു വിട്ടു.

ഡ്രൈവർ സീറ്റിൽ ഇരുന്നു തന്നെയാണ് വിഡിയോ എടുത്തതെന്നാണ് ആദ്യ സൂചന. അങ്ങനെയെങ്കിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചതിനു പുറമെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പിഴ കൂടി അടയ്ക്കേണ്ടി വരും. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

English Summary:

Dubai Police arrest driver for speeding at 220km/h

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com