ജോലി അന്വേഷിച്ച് പോയ കാസര്‍കോട് സ്വദേശിയെ നാല് ദിവസമായി കാണാനില്ല; ഒടുവിൽ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി
Mail This Article
കുവൈത്ത്സിറ്റി ∙ ഹൃദയാഘാതത്തെ തുടർന്ന് കാസര്‍കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് മീലിയാട്ട് സ്വദേശി രാജന് മാണിക്കം (55) ആണ് മരിച്ചത്.
മെഹ്ബൂളയ ബ്ലോക്ക് ഒന്നിലെ ഒരു ടെയിലറിങ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു. സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അബ്ബാസിയായില് ടെയിലറിങ് ജോലി അന്വേഷിച്ച് പോയതാണ്. പിന്നെ, ഇദ്ദേഹത്തെകുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് അന്വേഷിച്ചിരുന്നു. പിന്നീടാണ് ദജീജ് മോര്‍ച്ചറിയില്‍ അന്വേഷിച്ചത്.
രാജന് മൂന്ന് വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന മെഹ്ബൂളയിലെ മറ്റെരു ടെയിലറിങ് സ്ഥാപനത്തിലാണ് ഭാര്യ ഷീബ ജോലി ചെയ്യുന്നത്. കഴിഞ്ഞ 20 വര്‍ഷമായി രാജന് കുവൈത്തിലുണ്ട്. മകന്: വിഷ്ണു. മൃതദേഹം ഫര്‍വാനിയ ദജീജ് മോര്‍ച്ചറിയിലാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.