ADVERTISEMENT

ഷാർജ ∙ ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എ. അസ്‌ലം സ്മാരക പുരസ്‌കാരത്തിന് സിറാജുദ്ദീൻ മുസ്തഫയെ തിരഞ്ഞെടുത്തതായി ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽകാദർ ചക്കനത്ത് അറിയിച്ചു.

ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനവാസ്‌ ചെയർമാനായി എം.എ. ഹനീജ്, കെ.എ. ഷംസുദ്ദീൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഒട്ടേറെ രോഗികൾക്ക് സ്വാന്തനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയായ സിറാജുദ്ദീൻ ആസ്റ്റർ ആശുപത്രി - ക്ലിനിക്സ് ബിസിനസ്‌ ഡവലപ്മെന്റ് തലവനാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ മകനാണ്. ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം നവംബർ 3ന് ഷാർജയിൽ നടത്തുന്ന കുടുംബ സംഗമത്തിൽ പുരസ്ക്കാരം സമ്മാനിക്കും.

English Summary:

K.A. Aslam Memorial Award to Sirajuddin Mustafa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com