ADVERTISEMENT

മനാമ∙ ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് നവംബർ 8 ന്  നടക്കും. ഹോപ്പ് പ്രീമിയർ ലീഗ് സീസൺ-2, സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഈ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ ബഹ്‌റൈനിലെ പ്രമുഖ ജില്ലാ അസോസിയേഷനുകൾ ഉൾപ്പടെ 12 ടീമുകൾ പങ്കെടുക്കും. 

hpl1

ഹോപ്പ് പ്രീമിയർ ലീഗിന്‍റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. ബിഎംസി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രസിഡന്‍റ് ജെറിൻ ഡേവിസ്, സെക്രട്ടറി ജോഷി നെടുവേലിൽ, എച്ച്പിഎൽ കൺവീനർ അൻസാർ മുഹമ്മദ്, കമ്മറ്റി അംഗങ്ങളായ ഷബീർ മാഹി, സാബു ചിറമേൽ, ഗിരീഷ് കുമാർ ജി, ഫൈസൽ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല, ഷിജു സി പി തുടങ്ങിയവർ ഉൾപ്പടെ നിരവധിപ്പേർ സംബന്ധിച്ചു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീമും എച്ച്പിഎല്ലിൽ ഹോപ്പുമായി സഹകരിക്കും. 

English Summary:

Hope Premier League on November 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com