ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 19-നാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടില്‍ പോയത്. വര്‍ഷങ്ങളായി കുവൈത്തിലുള്ള ഷിബു, എസിയുടെ മെയ്‌ന്റെന്‍സ് വര്‍ക്കുകള്‍ ചെയ്തു വരികയായിരുന്നു. 

ഭാര്യ: ഫ്രെനി. ഏക മകന്‍ പ്രെസ്‌ലി കഴിഞ്ഞ മാര്‍ച്ച് എട്ടിന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരങ്ങളായ ഷാജി ഫിലിപ്പ്, ഷെന്‍സി ഫിലിപ്പ് എന്നിവര്‍ കുവൈത്തിലുണ്ട്. സംസ്‌കാരം പിന്നീട്.

English Summary:

Pravasi Malayali Dies of Heart Attack - Shibu Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com