ADVERTISEMENT

അബുദാബി ∙ വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടിഷ് അധ്യാപകന് 3 വർഷം തടവും 5000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്.  ശിക്ഷ അനുഭവിച്ച ശേഷം അധ്യാപകനെ നാടുകടത്തും.

പരീക്ഷാഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാർഥികളുടെ ഗ്രേഡ് അന്യായമായി ഉയർത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നത്. നിലവിൽ കോപ്പിയടിയും പരീക്ഷാ സമ്പ്രദായം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നുണ്ട്.

English Summary:

Teacher sentenced to imprisonment and fined for accepting bribes from students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com