ADVERTISEMENT

ക്വാലലംപൂർ ∙ ജോഹോർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ബൗളിങ് ടൂർണമെന്റിൽ ടീം സ്കോട്ട് ബ്ലാസ്റ്റേഴ്‌സ് പുരുഷ വിഭാഗത്തിൽ 565 പോയിന്റുകളോടെ ജേതാക്കളായി. 333 പോയിന്റുകൾ നേടിയ അധോലോകം ബ്രേക്കേഴ്സ് ആണ് വനിതാ വിഭാഗം ജേതാക്കൾ.

പുരുഷവിഭാഗത്തിൽ 510 പോയിന്റുകളുമായി ജിംഖാന തിരുപ്പൻസും വനിതാ വിഭാഗത്തിൽ 329 പോയിന്റുകളോടെ സ്ക്കോട്ട് ടൈഗ്രെസ്സുമാണ് രണ്ടാം സ്ഥാനത്തിനർഹരായവർ. 164 പോയിന്റ്‌ നേടിയ ഫാറൂക്കിനെയും 111 പോയിന്റ്‌ നേടിയ ജിസയേയും ഇരു വിഭാഗങ്ങളിൽ നിന്നും ഏറ്റവും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ മുഖ്യാഥിതികളായ സഞ്ജുവും വിക്കിയും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജെ.എം.കെ അഡ്മിൻ പാനൽ ടൂർണമെന്റിന് നേതൃത്വം നൽകി.

വാർത്ത ∙ ആത്മേശൻ പച്ചാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com