ADVERTISEMENT

വിക്ടോറിയ ∙  ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിലെ ബേൺസ്‌ഡേലിൽ മലയാളികൾ 'തിരുവോണവിസ്മയം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ലക്നൗ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിൽ  നൂറിലധികം പേർ പങ്കെടുത്തു. 

ബേൺസ്‌ഡേലിലെ ഓണാഘോഷത്തിൽ നിന്ന്.
ബേൺസ്‌ഡേലിലെ ഓണാഘോഷത്തിൽ നിന്ന്.

ഓണസദ്യയോടൊപ്പം ബേൺസ്‌ഡേലിലെ മലയാളികളുടെ നേതൃത്വത്തിൽ കലാ പരിപാടികളും നടന്നു. വടംവലി ഉൾപ്പടെയുള്ള നിരവധി മത്സര ഇനങ്ങളും സംഘടിപ്പിച്ചു . മത്സര വിജയികൾക്ക് ട്രോഫികളും മെഡലും സമ്മാനിച്ചു. വരും വർഷങ്ങളിലും വിപുലമായ രീതിയിൽ കേരളീയ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Malayalees of Bairnsdale organized 'Thiruvonavismayam'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com