ADVERTISEMENT

മെൽബൺ ∙ ഓസ്‌ട്രേലിയയിൽ മലയാളികൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന മെൽബണിലെ ക്ലയ്‌ഡിൽ അതിമനോഹരമായി ക്ലയ്ഡ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങൾ നടന്നു. മുൻമന്ത്രി ജയ്സൺവുഡ് എംപി, ബ്രാഡ് ബാറ്റിൻ എംപി എന്നിവർ മുഖ്യ അതിഥികളായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി കലാപരിപാടികളും ,ചെണ്ടമേളവും പുലികളിയുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി. പ്രസിഡന്റ് ബേസിൽ ജോസഫ് ,സെക്രട്ടറി പ്രാചീഷ് നീലിയത്തു തുടങ്ങിയവർ  ഓണാശംസകൾ നേർന്നു. ട്രഷറർ നിവിൻ നന്ദി പറഞ്ഞു. മാവേലിയായി വേഷമിട്ട ഷിജു ഓണാശംസകൾ നേർന്നു. കമ്മറ്റി അംഗങ്ങളായ സ്മിന്റോ, വിനോയ്, ജോയി, വിനയ്, സിജോ, സോജി എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി
(വാർത്ത ∙ ബിനു ചെറിയാൻ)

English Summary:

Onam celebration was held under the auspices of Clyde Malayalee Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com