ADVERTISEMENT

ഫിലഡൽഫിയ ∙ പ്രോ ഹെൽത്ത് ലീഡേഴ്സ് – വോക്ക് ഇൻ ക്ലിനിക്ക് ആന്റ് ഹൗസ് കാൾ പ്രോക്ടീസ് ഫിലഡൽഫിയായിൽ നോർത്ത് ഈസ്റ്റ് അവന്യുവിലുള്ള (9963 ബസൽ ടൺ അവന്യൂ) ഓഫിസിൽ പ്രവർത്തനം ആരംഭിച്ചു. ക്രിസ്തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്, ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അറ്റ്ലാർജ് അൽറ്റോബൻ ബർഗർ, ഓർഗനൈസേഷൻ പ്രസിഡന്റുമാർ, മറ്റു ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ജോൺ ശബഥീനാ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രാരംഭ പ്രാർത്ഥനയ്ക്ക് റവ. അനീഷ് തോമസ് തോമസ് നേതൃത്വം നൽകി.

walk-in-clinic-2

ഈ ഓഫിസ് രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ തുറന്ന് പ്രവർത്തിക്കും. നഴ്സ് പ്രാക്ട്രീഷ്യന്മാരുടെയും ഡോക്ടറുടെയും മികച്ച സേവനം ഇവിടെ ലഭ്യമാണ്. ആവശ്യ ഘട്ടങ്ങളിൽ ഒരു ഫോൺ കോളിൽ രോഗിയുടെ വീട്ടിലെത്തി പരിശോധിച്ച് വേണ്ട ആതുര സേവനം നൽകുന്നതിനുള്ള ക്രമീകരണം  ചെയ്യുന്നു. മലയാളം സംസാരിക്കുന്ന മെഡിക്കൽ സ്റ്റാഫിന്റെയും ഡോക്ടറുടെയും ഓഫിസ് സ്റ്റാഫിന്റെയും സാന്നിധ്യം ഈ ഓഫിസിന്റെ മാത്രം പ്രത്യേകതയാണ്. മെഡിസിൻ ഓർഡർ ചെയ്യുന്നതിനും വർഷത്തിലൊരിക്കലുള്ള ശാരീരിക പരിശോധനയ്ക്കും പിപിസി , തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

ബുക്കിങ് കൂടാതെ ഏതു സമയത്തും രോഗികൾക്ക് ഡോക്ടറുടെയും നഴ്സസിന്റെയും പരിചരണം  മിതമായ നിരക്കിൽ ലഭിക്കും.

walk-in-clinic-3

ഏത് ഇൻഷുറൻസ് ദാതാക്കൾക്കും ഈ ഓഫിസിൽ നിന്നും മികച്ച സേവനം ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നു. ഈ സൗകര്യങ്ങൾ പരിപൂർണ്ണമായി ഉപയോഗപ്പെടുത്താൻ ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് പിആർഒ റെനി തോമസും ചെറിയാൻ കോശിയും അറിയിച്ചു. ഈ സ്ഥാപനം പൂർണ്ണമായി മലയാളി ഉടമസ്ഥതയിൽ ഉള്ളതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

അനിതാ ജോർജ് : 267 738 0576

സിബി ചെറിയാൻ : 201 417 3050

ഓഫിസ് : 215 464 2753

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com